പത്തനംതിട്ടയിൽ കള്ളവോട്ട് ചെയ്യുവാൻ വേണ്ടി വ്യാജ കാർഡുകൾ നിർമ്മിക്കാൻ ഗൂഢാലോചന;ആരോപണവുമായി യുഡിഎഫ്.

പത്തനംതിട്ടയിൽ കള്ളവോട്ട് ചെയ്യുവാൻ വേണ്ടി വ്യാജ കാർഡുകൾ നിർമ്മിക്കാൻ ഗൂഢാലോചന;ആരോപണവുമായി യുഡിഎഫ്.
Apr 23, 2024 01:08 PM | By Editor

പത്തനംതിട്ട പാർലമെൻ്റ് മണ്ഡലത്തിൽ വ്യാപകമായ രീതിയിൽ കള്ളവോട്ട് ചെയ്യുവാൻ വേണ്ടി വ്യാജ കാർഡുകൾ നിർമ്മിക്കാൻ ഗൂഢാലോചന നടത്തുന്നു എന്ന് ആരോപിച്ച് യുഡിഎഫ്. ഡിസിസി പ്രസിഡൻ്റ് സതീഷ് കൊച്ചുപറമ്പിൽ ആണ് ജില്ലാ വരണാധികാരി ആയ പത്തനംതിട്ട ജില്ലാ കളക്ടർക്ക് പരാതി നൽകിയത്. സ്ഥലത്തില്ലാത്തവരുടെയും തെരഞ്ഞെടുപ്പിൽ പോളിംഗ് സ്റ്റേഷനിൽ പോയി വോട്ട് ചെയ്യുവാൻ കഴിയാതെ രോഗബാധിതരായി കിടക്കുന്ന ആളുകളുടെയും അതിനോടൊപ്പം ഇലക്ഷൻ ദിവസം ഒരു കാരണവശാലും പോളിംഗ് ബൂത്തിൽ എത്താൻ പറ്റാത്തവരുടെയും പേരിൽ വ്യാജ ഐഡൻ്റിറ്റി കാർഡുകൾ നിർമ്മിക്കുന്നു എന്നാണ് ആരോപണം. 26-ാം തീയതി നടക്കുന്ന തിരഞ്ഞെടുപ്പിൽ ഒരു ലക്ഷം വോട്ട് ചെയ്യാനുള്ള ശ്രമത്തിലാണ് എൽഡിഎഫ് എന്ന് യുഡിഎഫ് നേതാക്കൾ ആരോപിച്ചു. സ്ഥലത്തില്ലാത്തവരുടെയും മരണപ്പെട്ടു പോയവരുടെയും എന്നാൽ ഇപ്പോൾ വോട്ടേഴ്‌സ് ലിസ്‌റ്റിൽ പേരുള്ളവരുടെയും ലിസ്റ്റ് ബി.എൽ.ഒ മാർ വഴി നേരത്തെ സമാഹരിക്കുകയും അതാത് പോളിംഗ് സ്റ്റേഷനുകളിൽ അത് എത്തിക്കുകയും അതിൻ്റെ മൊത്തം ലിസ്റ്റുകൾ ജില്ലാ വരണാധികാരിയുടെ പക്കൽ ഉണ്ടാകുന്നതിനുമുള്ള അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നും പരാതിയിൽ ഡിസിസി പ്രസിഡൻ്റ് പ്രൊഫ സതീഷ് കൊച്ചുപറമ്പിൽ ആവശ്യപെട്ടു. ജില്ലയിൽ കഴിഞ്ഞ അഞ്ച് വർഷക്കാലമായി നടന്നിട്ടുള്ള സഹകരണ സംഘം തെരഞ്ഞെടുപ്പുകളിൽ കേരള ഹൈക്കോടതിയുടെ ഉത്തരവുകൾ ഉണ്ടായിട്ടും മത്സരിച്ച സി.പി.എം വ്യാപകമായ രീതിയിൽ വ്യാജ കാർഡുകൾ നിർമ്മിച്ച് കള്ളവോട്ട് ചെയ്തിട്ടുണ്ട്. സമാനമായ രീതിയിൽ കള്ളവോട്ട് ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് എന്നും അദ്ദേഹം ആരോപിച്ചു. നിഷ്‌പക്ഷവും നീതിപൂർവ്വവുമായ തെരഞ്ഞെടുപ്പ് നടക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും ജില്ലാ വരണാധികാരി ആയ പത്തനംതിട്ട ജില്ലാ കളക്ടറോട് യുഡിഎഫ് പത്തനംതിട്ട പാർലമെൻറ് സ്ഥാനാർഥി ആൻ്റോ ആൻ്റണിയുടെ മുഖ്യ തിരഞ്ഞെടുപ്പ് ഏജൻ്റ് എന്ന നിലയിൽ ഡിസിസി പ്രസിഡൻ്റ് സതീഷ് കൊച്ചുപറമ്പിൽ ആവശ്യപെട്ടു.

UDF accused of conspiracy to make fake cards to cast fake votes in Pathanamthitta.

Related Stories
പത്തനംതിട്ട അടൂരിൽ നാലു വയസുകാരൻ മകനുമൊത്ത് പിതാവ് നടത്തിയ ആ*ത്മ*ഹ*ത്യാ ശ്രമത്തിന്റെ ദൃശ്യം

Nov 10, 2025 04:58 PM

പത്തനംതിട്ട അടൂരിൽ നാലു വയസുകാരൻ മകനുമൊത്ത് പിതാവ് നടത്തിയ ആ*ത്മ*ഹ*ത്യാ ശ്രമത്തിന്റെ ദൃശ്യം

പത്തനംതിട്ട അടൂരിൽ നാലു വയസുകാരൻ മകനുമൊത്ത് പിതാവ് നടത്തിയ ആ*ത്മ*ഹ*ത്യാ ശ്രമത്തിന്റെ...

Read More >>
 പത്തനംതിട്ട അടൂരിൽ നാലു വയസുകാരൻ മകനുമൊത്ത് പിതാവ് നടത്തിയ C ശ്രമത്തിന്റെ ദൃശ്യം

Nov 10, 2025 04:54 PM

പത്തനംതിട്ട അടൂരിൽ നാലു വയസുകാരൻ മകനുമൊത്ത് പിതാവ് നടത്തിയ C ശ്രമത്തിന്റെ ദൃശ്യം

പത്തനംതിട്ട അടൂരിൽ നാലു വയസുകാരൻ മകനുമൊത്ത് പിതാവ് നടത്തിയ ആ*ത്മ*ഹ*ത്യാ ശ്രമത്തിന്റെ...

Read More >>
തെരഞ്ഞെടുപ്പിൽ വിജയിക്കുമെന്നും ഒറ്റക്കെട്ടായി യുഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിടുമെന്നും  അടൂര്‍ പ്രകാശ്

Nov 10, 2025 04:03 PM

തെരഞ്ഞെടുപ്പിൽ വിജയിക്കുമെന്നും ഒറ്റക്കെട്ടായി യുഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിടുമെന്നും അടൂര്‍ പ്രകാശ്

തെരഞ്ഞെടുപ്പിൽ വിജയിക്കുമെന്നും ഒറ്റക്കെട്ടായി യുഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിടുമെന്നും അടൂര്‍...

Read More >>
മാലിന്യം വലിച്ചെറിയുന്നവരെ കണ്ടുപിടിക്കാൻ എ ഐ ക്യാമറ സ്ഥാപിക്കുന്ന ആദ്യ മുനിസിപ്പാലിറ്റിയായി പത്തനംതിട്ട

Nov 10, 2025 03:45 PM

മാലിന്യം വലിച്ചെറിയുന്നവരെ കണ്ടുപിടിക്കാൻ എ ഐ ക്യാമറ സ്ഥാപിക്കുന്ന ആദ്യ മുനിസിപ്പാലിറ്റിയായി പത്തനംതിട്ട

മാലിന്യം വലിച്ചെറിയുന്നവരെ കണ്ടുപിടിക്കാൻ എ ഐ ക്യാമറ സ്ഥാപിക്കുന്ന ആദ്യ മുനിസിപ്പാലിറ്റിയായി...

Read More >>
കുളനട , മെഴുവേലി ഗ്രാമ പഞ്ചായത്തുകളുടെ അതിർത്തിയിലുള്ള കടലിക്കുന്നുമല സംരക്ഷിക്കണമെന്ന ആവശ്യം  ശക്​തം

Nov 10, 2025 01:17 PM

കുളനട , മെഴുവേലി ഗ്രാമ പഞ്ചായത്തുകളുടെ അതിർത്തിയിലുള്ള കടലിക്കുന്നുമല സംരക്ഷിക്കണമെന്ന ആവശ്യം ശക്​തം

കുളനട , മെഴുവേലി ഗ്രാമ പഞ്ചായത്തുകളുടെ അതിർത്തിയിലുള്ള കടലിക്കുന്നുമല സംരക്ഷിക്കണമെന്ന ആവശ്യം...

Read More >>
Top Stories